നേരത്തെ മാർച്ച്‌ 26-ന് തുടങ്ങാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് ദിവസം നീട്ടി മാർച്ച്‌ 28-ലേക്ക് മാറ്റാൻ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനമെടുത്തതായാണ് വിവരം. മെയ് 31-നായിരിക്കും കലാശപ്പോരാട്ടം.

അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാത്തതാണ് ഐപിഎല്‍ മത്സരക്രമം വൈകാൻ കാരണം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, രാജസ്ഥാൻ റോയല്‍സ് (ഗുവാഹത്തി) എന്നീ ടീമുകളുടെ ഹോം മത്സരങ്ങള്‍ ഈ സംസ്ഥാനങ്ങളിലാണ് നടക്കേണ്ടത്. തെരഞ്ഞെടുപ്പ് തീയതികള്‍ വരുന്ന മുറയ്ക്ക് രണ്ട് ഘട്ടങ്ങളായി മത്സരക്രമം പുറത്തിറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത ആഴ്ച ചേരുന്ന ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇതില്‍ അന്തിമ തീരുമാനമുണ്ടാകും.