നടനും ടിവികെ അധ്യക്ഷനും ആയ വിജയ്യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. വിജയ്യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്.
വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം.ചെങ്കൽപ്പെട്ടിലെ ജില്ലാ കോടതിയിൽ ചൊവ്വാഴ്ച ആണ് ഹർജി ഫയൽ ചെയ്തത്. ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധം ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. 2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു.
കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നീലാങ്കരയിലെ ഒരേ വീട്ടിൽ തന്നെ ഇരുവരും അകന്നു കഴിയുകയാണ്. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. 1998ൽ യുകെയിൽ വെച്ചാണ് വിജയ്യും സംഗീതയും വിവാഹിതരായത്. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് വലിയ തിരിച്ചടി ഉണ്ടായിരിക്കുകയാണ്.



