ഇന്ത്യയിലെ  വിമാന  യാത്രക്കാർക്കായി  ഒരു സന്തോഷവാർത്ത. ഇനിമുതൽ  ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാനോ യാത്രാ തീയതി മാറ്റാനോ യാത്രക്കാർക്കു കഴിയും. ഇതിന് അധിക ചാർജുകളൊന്നും ഈടാക്കില്ല.യാത്രക്കാരുടെ സൗകര്യാർത്ഥം  വിമാന യാത്രാ ടിക്കറ്റ് റീഫണ്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.  ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 24 മണിക്കൂറിനുള്ളിൽ പേരിൽ തെറ്റ് സംഭവിച്ചാലോ, വിമാന ടിക്കറ്റ് എയർലൈനിന്റെ വെബ്‌സൈറ്റ് വഴിയാണ് ബുക്ക് ചെയ്തതെങ്കിൽ തിരുത്തലുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്നും ഡിജിസിഎ അറിയിച്ചു.

ട്രാവൽ ഏജന്റ്/പോർട്ടൽ വഴി ടിക്കറ്റ് വാങ്ങിയാൽ, റീഫണ്ടിന്റെ ബാധ്യത എയർലൈൻസിനായിരിക്കും. റീഫണ്ട് പ്രക്രിയ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഡിജിസിഎ എയർലൈൻസിന് നിർദ്ദേശം നൽകി . യാത്രക്കാർക്ക് ഉണ്ടാകുന്ന മെഡിക്കൽ എമർജൻസികൾ കാരണം ടിക്കറ്റുകൾ റദ്ദാക്കുന്നതിനുള്ള ചട്ടങ്ങളിലും മാറ്റങ്ങളുണ്ട്. സമയബന്ധിതമായി റീഫണ്ട് ലഭിക്കാത്തതിനെക്കുറിച്ച് യാത്രക്കാരിൽനിന്ന് ലഭിക്കുന്ന വർധിച്ചുവരുന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം