ജം​ഷ​ഡ്പൂ​ർ: ര​ണ്ടാ​ഴ്ച മു​ന്പ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജം​ഷ​ഡ്പൂ​ർ വ്യ​വ​സാ​യി ദേ​വാം​ഗ് ഗാ​ന്ധി​യു​ടെ മ​ക​ൻ കൈ​ര​വ് ഗാ​ന്ധി (24) യെ ​ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​നും ബീ​ഹാ​റി​ലെ ഗ​യ​യ്ക്കും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​ത്തു നി​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക‍​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​ണ് ജം​ഷ​ഡ്പൂ​രി​ലെ വ​സ​തി​യി​ൽ അ​ദ്ദേ​ഹം സു​ര​ക്ഷി​ത​നാ​യി തി​രി​ച്ചെ​ത്തി​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് എ​സ്എ​സ്പി പി​യൂ​ഷ് പാ​ണ്ഡെ പ​റ​ഞ്ഞു.

ജ​നു​വ​രി 13 ന് ​രാ​വി​ലെ 11:30 ന് ​ബാ​ങ്കി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​റ​ങ്ങി​യ കൈ​ര​വ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു.

അ​ധി​കം വൈ​കാ​തെ ത​ന്നെ ഒ​രു വി​ദേ​ശ ന​മ്പ​റി​ൽ നി​ന്ന് കൈ​ര​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് 10 കോ​ടി രൂ​പ മോ​ച​ന​ദ്ര​വ്യ​മാ​യി ആ​വ‍​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഒ​രാ​ൾ വി​ളി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത്, ജാ​ർ​ഖ​ണ്ഡ് പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ക​യും ജാ​ർ​ഖ​ണ്ഡ്, ബീ​ഹാ​ർ, പ​ശ്ചി​മ ബം​ഗാ​ൾ, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യ റെ​യ്ഡു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.