കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ ഡോ. ​മ​റി​യ ഉ​മ്മ​ൻ മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച് മു​തി​ർ​ന്ന നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി മ​റി​യ ഉ​മ്മ​നു​മാ​യി സം​സാ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

നി​ല​വി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് – എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ മ​റി​യ ഉ​മ്മ​നെ ഇ​റ​ക്കി മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ക്കാ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​വും അ​ടു​പ്പ​വും ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് നി​ഗ​മ​നം.

മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ മ​റി​യ ഉ​മ്മ​ൻ പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് മ​റി​യ ഉ​മ്മ​ൻ ഒ​രു മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു. മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രെ ക​ണ്ട​തി​ൽ രാ​ഷ്ട്രീ​യം കാ​ണേ​ണ്ട​തി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

2011 മു​ത​ൽ ഡോ.​എ​ൻ ജ​യ​രാ​ജാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ൽ​എ. ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന് ഒ​രാ​ളെ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വൂ​വെന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ പ​റ​ഞ്ഞി​രു​ന്നു.