അഹമ്മദാബാദ്: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ സൂപ്പര്‍ പോരാട്ടം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.

ജേസണ്‍ ഹോള്‍ഡറിന്‍റെയും റൊമാരിയോ ഷെപ്പേര്‍ഡിന്‍റെയും കരുത്തിലാണ് കൂട്ടത്തകര്‍ച്ചയില്‍നിന്നും വിന്‍ഡീസ് മത്സരം തിരിച്ചുപിടിച്ചത്. 10.2 ഓവറില്‍ 83-7 എന്ന നിലയില്‍നിന്നുമാണ് വിന്‍ഡീസ് ഭേദപ്പെട്ട നിലയിലെത്തിയത്.

ജേസണ്‍ ഹോള്‍ഡര്‍ 31 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 49 റണ്‍സെടുത്തു. ഷെപ്പോര്‍ഡ് പുറത്താകാതെ 37 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സെടുത്തു.

ഓപ്പണറുമാരായ ബ്രണ്ടന്‍ കിംഗ് 21 റണ്‍സും ഷായ് ഹോപ് 16 റണ്‍സുമാണ് നേടിയത്. ഷിമ്രോണ്‍ ഹെറ്റ്‌മെയന്‍-2, റോവ്മാന്‍ പവല്‍-9, ഷെര്‍ഫാനെ റുഥര്‍ഫോര്‍ഡ്-12, റോസ്റ്റണ്‍ ചേസ്-2, മാത്യൂ ഫോഡ്-11 എന്നിവര്‍ വലിയ പരാജയമായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. കോര്‍ബിന്‍ ബോഷും കഗീസോ റബാഡയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.