കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ നടത്തുന്ന സമരത്തിൽ അടിയന്തര ഒപി സേവനങ്ങൾ ഉൾപ്പെടെ മുടങ്ങരുതെന്ന് താക്കീതുമായി ഹൈക്കോടതി. ഡോക്ടർമാരുടെ സമരത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനങ്ങൾ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കോടതിയുടെ ഇടപെടൽ തേടിയുള്ള പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ പ്രതികരണം.
ഒരു തരത്തിലും അടിയന്തര സേവനം രോഗികൾക്ക് നിഷേധിക്കരുത്. അത് ഉറപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരത്തിന്റെ പശ്ചാത്തലത്തിൽ രോഗികൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കതിക്കാൻ സർക്കാർ എന്തെല്ലാം നടപടികൾ കൈക്കൊണ്ടുവെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.



