​ലോകപ്രശസ്ത അസ്‌ട്രോഫിസിസ്റ്റ് സ്റ്റീഫൻ ഹോക്കിംഗ് ബിക്കിനി ധരിച്ച രണ്ടു സ്ത്രീകൾക്കിടയിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രം പുറത്ത് വന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ‘എപ്‌സ്റ്റീൻ ഫയലുകളുടെ’ ഭാഗമായുള്ളതാണ് ഈ ചിത്രം. ​പുറത്തുവന്ന ചിത്രത്തിൽ, ഒരു നീല ലോഞ്ച് ചെയറിൽ വിശ്രമിക്കുന്ന ഹോക്കിംഗ് കൈയിൽ ഒരു കോക്ടെയിലുമായി പുഞ്ചിരിക്കുന്നതായാണ് കാണപ്പെടുന്നത്.  എന്നാൽ ചിത്രത്തിലുള്ള സ്ത്രീകൾ അദ്ദേഹത്തിന്റെ വർഷങ്ങളായുള്ള പരിചാരകരാണെന്ന വിശദാകരണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകളിൽ ഈ ചിത്രം എപ്പോൾ എടുത്തതാണെന്ന് വ്യക്തമാക്കുന്നില്ല. എന്നാൽ 2006-ൽ കരീബിയൻ ദ്വീപായ സെന്റ് തോമസിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ വെച്ച് എടുത്തതാണ് ഈ ചിത്രമെന്ന് ഹോക്കിംഗിന്റെ കുടുംബം അറിയിച്ചു. ക്വാണ്ടം കോസ്‌മോളജിയെ കുറിച്ച് പ്രഭാഷണം നടത്താനാണ് അദ്ദേഹം അവിടെ എത്തിയിരുന്നത്.