ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ വിപണിയുടെ ഓരോ ഘടകങ്ങളെയും മാറ്റിമറിക്കുന്ന ഈ കാലഘട്ടത്തിൽ ശമ്പള വർദ്ധനവ് എങ്ങനെ ചോദിച്ചു വാങ്ങാം എന്നതിൽ പലരും സംശയം ഉന്നയിക്കാറുണ്ട്. കാലങ്ങളായി, ശമ്പളത്തെ കുറിച്ചുള്ള ചർച്ചകൾ (Salary Negotiation) വെറുമൊരു ഔപചാരികത മാത്രമായിരുന്നു. എന്നാൽ AI അധിഷ്ഠിത നിയമനങ്ങളും അൽഗോരിതങ്ങളും പരിശോധനകളും സജീവമായ കാലത്ത്, ഈ രീതികൾ മാറിക്കൊണ്ടിരിക്കുകയാണ്. 

ഇന്ന് ഉദ്യോഗാർത്ഥികൾ സംസാരിക്കുന്നത് വെറുമൊരു ഹയറിംഗ് മാനേജരോടല്ല, മറിച്ച് നിങ്ങളുടെ മൂല്യം നേരത്തെ തന്നെ പ്രവചിച്ചുവെച്ചിരിക്കുന്ന സാങ്കേതിക സംവിധാനങ്ങളോട് കൂടിയാണ്. എന്നിരുന്നാലും, ശമ്പളം വിലപേശി ഉറപ്പിക്കുക എന്നത് ഇന്നും പ്രസക്തമാണ്. അത് കൂടുതൽ തന്ത്രപരമായിരിക്കണം എന്ന് മാത്രം.

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിലുടനീളം  ശമ്പളം നിശ്ചയിക്കാൻ റിക്രൂട്ടർമാർ AI ടൂളുകൾ കൂടുതലായി ഉപയോഗിക്കുന്നു. ഈ ടൂളുകൾ എന്താണ് വിശകലനം ചെയ്യുന്നത്? ഒരു ഓഫർ സൃഷ്ടിക്കുന്നതിന് മുമ്പ് അവർ കഴിവുകൾ, അനുഭവം, വിപണി ആവശ്യം, ഭൂമിശാസ്ത്രപരമായ ജീവിതച്ചെലവ് ഡാറ്റ എന്നിവ വിശകലനം ചെയ്യുന്നു. അതിനാൽ നിങ്ങൾക്ക് ലഭിക്കുന്ന ആദ്യത്തെ തുക അന്തിമമാകണമെന്നില്ല.