മാ​ണ്ഡ്യ: ക​ർ​ണാ​ട​ക​യി​ൽ പ്ര​ണ​യ​വി​വാ​ഹ​ത്തി​ന് പി​ന്തു​ണ​ച്ച​തി​ന് മ​ധ്യ​വ​യ​സ്ക​ന്‍റെ കാ​ൽ​പാ​ദം ത​ല്ലി​ത​ക​ർ​ത്തു. ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ലാ​ണ് സം​ഭ​വം. പാ​ണ്ഡ​വ​പു​ര​ത്തി​ന് സ​മീ​പം ബൊ​മ്മ​ല​പു​ര സ്വ​ദേ​ശി പ്ര​കാ​ശി​ന്‍റെ കാ​ൽ ആ​ണ് പെ​ൺ‌​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ക​ല്ലു​കൊ​ണ്ട് ത​ല്ലി​ത​ക​ർ​ത്ത​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് പ്ര​കാ​ശി​നും മ​രു​മ​ക​ൻ ന​വീ​നും നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​കാ​ശി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൊ​മ്മ​ല​പു​ര​യി​ൽ പ്ര​ണ​യ​വി​വാ​ഹ​ത്തി​ന് പെ​ൺ​കു​ട്ടി​ക്ക് കൂ​ട്ടു​നി​ന്ന സം​ഭ​വ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ്ര​ണ​യ വി​വാ​ഹ​ത്തി​ന് കൂ​ട്ടു​നി​ന്നെ​ന്ന് ആ​രോ​പി​ച്ച് പ്ര​കാ​ശി​നെ​യും ന​വീ​നെ​യും പെ​ൺ​കു​ട്ടി​യു​ടെ സ​ഹേ​ദ​ര​ൻ ഗി​രീ​ഷും ബ​ന്ധു സ​ഞ്ജു​വും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​കാ​ശി​നെ​യും മ​രു​മ​ക​ൻ ന​വീ​നെ​യും പി​ന്തു​ട​ർ​ന്ന് സം​ഘം ആ​ക്ര​മി​ച്ച​ത്.

പെ​ൺ​കു​ട്ടി​യു​ടെ പി​താ​വും സ​ഹോ​ദ​ര​നും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നാ​ണ് ഇ​രു​വ​രെ​യും ആ​ക്ര​മി​ച്ച​ത്. അ​ക്ര​മി സം​ഘം ക​ല്ലു​കൊ​ണ്ട് കാ​ൽ​പാ​ദം ത​ല്ലി ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.