തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​തി​ക്ര​മ​കേ​സി​ൽ പ്ര​തി​യാ​യ ന​ട​ൻ സി​ദ്ദി​ഖി​ന് യു​എ​ഇ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി. ഇ​തു കൂ​ടാ​തെ പാ​സ്പോ​ർ​ട്ടും തി​രി​കെ ന​ൽ​കി. ഷാ​ർ​ജ​യി​ൽ ന​ട​ത്തു​ന്ന “രാ​ജ​കീ​യം’ എ​ന്ന സ്റ്റേ​ജ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണു കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

മാ​ർ​ച്ച് 31ന് ​പാ​സ്പോ​ർ​ട്ട് തി​രി​കെ കോ​ട​തി​യി​ൽ ന​ൽ​കു​വാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സു​പ്രീ​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​ണു പ്ര​തി സി​ദ്ദി​ഖ് കോ​ട​തി​യി​ൽ പാ​സ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ഈ ​ഉ​പാ​ധി​യി​ലാ​ണു കോ​ട​തി മാ​ർ​ച്ച് 31 വ​രെ പ്ര​തി​യു​ടെ ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ള​വു ന​ൽ​കി​യ​ത്. 2016 ജ​നു​വ​രി 28ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു യു​വ ന​ടി​യു​ടെ പ​രാ​തി. കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.