ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് വീ​ടി​ന് തീ​വ​ച്ച് അ​ഞ്ചം​ഗ കു​ടും​ബ​ത്തെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. അ​യ്യ​പ്പ​ൻ​കോ​വി​ൽ ഇ​ട​പ്പൂ​ക്കു​ളം കൊ​ച്ചു​പു​ര​യ്ക്ക​ൽ കെ. ​യു. ബെ​ന്നി​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ബെ​ന്നി​യു​ടെ സ​ഹോ​ദ​ര​ൻ ജോ​സ് ഉ​ല​ഹ​ന്നാ​ൻ (69) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2.45ഓ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. ഇ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

സം​ഭ​വം ദി​വ​സം ബെ​ന്നി​യു​ടെ വീ​ടി​ന്‍റെ പി​ന്നി​ലെ മ​ൺ​തി​ട്ട ‌ചാ​ടി ക​ട​ന്നെ​ത്തി​യ ജോ​സ് ഫ്യൂ​സ് ഊ​രി​മാ​റ്റി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. തു​ട​ർ​ന്ന് ചാ​ക്കി​ൽ പ്ലാ​സ്‌​റ്റി​ക് കു​പ്പി​ക​ൾ നി​റ​ച്ച​ശേ​ഷം വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ​യും പു​റ​കി​ല​ത്തെ​യും വാ​തി​ൽ​ക്ക​ൽ വ​ച്ചു.

മു​ൻ​വ​ശ​ത്തെ വാ​തി​ൽ​ക്ക​ൽ വ​ച്ച ചാ​ക്കി​ന് തീ​യി​ട്ട​പ്പോ​ൾ പെ​ട്രോ​ൾ വീ​ണ പ്ലാ​സ്റ്റി​ക്‌ കു​പ്പി വ​ലി​യ ശ​ബ്ദ​ത്തി​ൽ പൊ​ട്ടി. ഇ​തു​കേ​ട്ട് ഉ​ണ​ർ​ന്ന കു​ടും​ബം പി​ൻ​വാ​തി​ലി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നാ​ൽ മ​റ്റി​ട​ങ്ങ​ളി​ൽ തീ​യി​ടാ​തെ ജോ​സ് ഓ​ടി ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഉ​പ്പു​ത​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ജോ​സ് വീ​ട്ടി​ൽ നി​ന്ന് മു​ങ്ങി. ഇ​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കി. ഞാ​യ​റാ​ഴ്ച രാ​ത്രി മേ​രി​കു​ള​ത്ത് ബ​സി​റ​ങ്ങി​യ ജോ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

താ​ൻ ക​ന്യാ​കു​മാ​രി​ക്ക് പോ​യെ​ന്നാ​ണ് ജോ​സ് പോ​ലീ​സി​നോ​ട് ആ​ദ്യം പ​റ​ഞ്ഞ​ത്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് താ​മ​സി​യാ​തെ ജോ​സ് കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.