ജനുവരി 28-ന് മഹാരാഷ്ട്രയിലെ ബാരാമതിയിൽ വെച്ച് ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്ന സംഭവത്തിന് പിന്നാലെ വിമാനക്കമ്പനിയായ വിഎസ്ആർ വെഞ്ച്വേഴ്സിനെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA).
കമ്പനിയുടെ നാല് വിമാനങ്ങൾക്ക് കൂടി ഡിജിസിഎ പറക്കൽ വിലക്കേർപ്പെടുത്തി. ബാരാമതി അപകടത്തിന് പിന്നാലെ കമ്പനിയിൽ നടത്തിയ പ്രത്യേക സുരക്ഷാ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത് തടഞ്ഞത്.
നോൺ-ഷെഡ്യൂൾഡ് ഓപ്പറേറ്ററായ വിഎസ്ആർ വെഞ്ച്വേഴ്സിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളിലാണ് ഡിജിസിഎ ഓഡിറ്റും നിരീക്ഷണ പരിശോധനയും നടത്തിയത്.



