റൊണാൾഡോ നിലവിൽ സൗദി ക്ലബ്ബായ അൽ നസറിനൊപ്പമാണുള്ളത്. മെസിയാകട്ടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി സിഎഫിനൊപ്പമാണുള്ളത്. മെസി കളിക്കുന്ന അമേരിക്കൻ ക്ലബ്ബിലേക്ക് കൂടുമാറ്റം നടത്താൻ റൊണാൾഡോ ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ സമീപകാലത്തായി സജീവമാണ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക റിപ്പോർട്ടുകളൊന്നുമില്ല. റൊണാൾഡോയും ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

എന്നാൽ റൊണാൾഡോയെ അമേരിക്കൻ ലീഗിലേക്ക് ക്ഷണിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് തന്നെ ഇപ്പോൾ പ്രതികരിച്ചത് വൈറലായിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ നീയാണ് എക്കാലത്തേയും ഏറ്റവും മികച്ചവൻ. നിന്നെ അമേരിക്കയ്ക്ക് ആവശ്യമുണ്ട്. ഇപ്പോൾ തന്നെ നീക്കം ആരംഭിക്കൂ. കഴിയുന്നതിലും വേഗം നിന്നെ ഞങ്ങൾക്ക് വേണം എന്നാണ് ട്രംപ് വീഡിയോ പങ്കുവെച്ച് പറഞ്ഞത്.

ട്രംപ് തന്റെ ടിക് ടോക് പേജിൽ പങ്കുവെച്ച വീഡിയോയിൽ എഐയിൽ റൊണാൾഡോക്കൊപ്പം പന്ത് തട്ടുന്നതും കാണാം. എന്തായാലും റൊണാൾഡോയുടെ കൂടുമാറ്റ റിപ്പോർട്ടുകളെ കൂടുതൽ സജീവമാക്കുന്നതാണ് ഇപ്പോൾ ട്രംപിന്റെ വാക്കുകളെന്ന് പറയാം. അമേരിക്കൻ പ്രസിഡന്റായ ട്രംപ് സമീപകാലത്തായി ഫുട്‌ബോളിൽ വലിയ താൽപര്യം കാട്ടുന്നുണ്ട്. ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലിലടക്കം ട്രംപ് എത്തിയിരുന്നു.

കരിയറിന്റെ അവസാന സമയത്ത് അമേരിക്കൻ ലീഗിലേക്ക് കൂടുമാറി ലയണൽ മെസിക്കെതിരെ കളിക്കാൻ റൊണാൾഡോ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. സൗദി ലീഗിൽ തുടരാൻ റൊണാൾഡോക്ക് ചില അതൃപ്തികളുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ റൊണാൾഡോ അമേരിക്കൻ ലീഗിലേക്ക് കൂടുമാറാനുള്ള സാധ്യതകൾ വിരളമാണെന്ന് തന്നെ പറയാം.

അമേരിക്കൻ ക്ലബ്ബുകളിലേക്ക് കൂടുമാറിയാൽ റൊണാൾഡോക്ക് കാര്യങ്ങൾ എളുപ്പമായിരിക്കില്ലെന്ന് ഉറപ്പാണ്. ഇപ്പോഴും ഉയർന്ന ഫിറ്റ്‌നസ് നിലവാരം പുലർത്താൻ റൊണാൾഡോക്ക് സാധിക്കുന്നുണ്ട്. എന്നാൽ അതിനൊത്ത പ്രകടനമികവുണ്ടോയെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. റൊണാൾഡോ സൗദി ലീഗിൽ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും അമേരിക്കൻ ലീഗിലേക്കെത്തി പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോവുകയെന്നത് ദുഷ്‌കരമായിരിക്കും.

എന്നാൽ റൊണാൾഡോക്ക് ഇതുവരെ ലോകകപ്പ് കിരീടത്തിലേക്ക് എത്താനായിട്ടില്ല. എന്തായാലും റൊണാൾഡോയും സംഘവും ഇത്തവണ വലിയ പ്രതീക്ഷയിലാണ്. കിരീടം നേടാൻ പോർച്ചുഗലിന് സാധിച്ചില്ലെങ്കിലും ഏറ്റവും മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് സാധിക്കട്ടേയെന്നാണ് ആരാധകർ ആശംസിക്കുന്നത്. എന്തായാലും റൊണാൾഡോയുടെ ഭാവി എന്താകുമെന്നത് കാത്തിരുന്ന് തന്നെ കാണാം.