തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​ജി​എം​ഒ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ വ​ല​ഞ്ഞ് രോ​ഗി​ക​ൾ. ​ഡോ​ക്ട​റെ ഉ​ട​ൻ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഡോ​ക്ട​റു​ടെ സ​സ്‌​പെ​ൻ​ഷ​നി​ൽ പ്ര​തി​ഷേ​ധി​ച്ച്  ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഡോ​ക്ട​ർ​മാ​ർ ഒ​പി സേ​വ​ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു.

ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു​ള്ള കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​ര​വും തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ‌തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​മാ​യും ആ​രോ​ഗ്യ-​ധ​ന​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യും ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ​മ​രം തു​ട​രാ​ൻ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ച്ച​ത്. 2016 മു​ത​ലു​ള്ള ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശ്ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. എ​ന്നാ​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി ധ​ന​മ​ന്ത്രി ഇ​ത് ത​ള്ളു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലും ഒ​പി സേ​വ​ന​ങ്ങ​ളും അ​ധ്യാ​പ​ന​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സീ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ വി​ട്ടു​നി​ൽ​ക്കു​ന്ന​തി​നാ​ൽ പി.​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ന്മാ​രു​മാ​ണ് നി​ല​വി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​ത്യാ​ഹി​ത​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ൾ പ​ല​യി​ട​ത്തും മാ​റ്റി​വെ​ച്ചു. എ​ന്നാ​ൽ കാ​ഷ്വാ​ലി​റ്റി, ഐ​സി​യു, ലേ​ബ​ർ റൂം ​തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര വി​ഭാ​ഗ​ങ്ങ​ൾ സ​മ​ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.