മലപ്പുറം: പ്രായപ്പൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം.
ഇരിമ്പിളിയം സ്വദേശി ഷൌക്കത്തലിയാണ് ( 34) അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ മേലാറ്റൂർ, പട്ടാമ്പി പോലീസ് സ്റ്റേഷനുകളിൽ സമാനമായ മൂന്നോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ മറ്റൊരു ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാക്കുന്നത്.



