ന്യൂ​​​ഡ​​​ൽ​​​ഹി: ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത ‘സീ​​​റോ ടോ​​​ള​​​റ​​​ൻ​​​സ്’ ഉ​​​ൾ​​​പ്പെ​​​ടെ സ​​​മ​​​ഗ്ര ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ന​​​യം ’പ്ര​​​ഹാ​​​ർ’ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ഭീ​​​ക​​​ര​​​ത​​​യും സൈ​​​ബ​​​ർ, ഡ്രോ​​​ണ്‍ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും അ​​​ട​​​ക്കം നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​യി ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​രോ​​​ധം, സൈ​​​നി​​​ക ഗ്രേ​​​ഡ് അ​​​തി​​​വേ​​​ഗ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​രോ​​​ധം, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​ഹ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യെ​​​ല്ലാം സം​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്ന വി​​​പു​​​ല​​​മാ​​​യ ത​​​ന്ത്രം രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ദേ​​​ശീ​​​യ തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ ന​​​യ​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള തീ​​​വ്ര​​​വാ​​​ദ ശൃം​​​ഖ​​​ല​​​ക​​​ൾ, ഡ്രോ​​​ണ്‍ അ​​​ധി​​​ഷ്ഠി​​​ത ക​​​ള്ള​​​ക്ക​​​ട​​​ത്ത്, സൈ​​​ബ​​​ർ തീ​​​വ്ര​​​വാ​​​ദം, ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി ഫ​​​ണ്ടിം​​​ഗ്, രാ​​​സ, ജൈ​​​വ, ആ​​​ണ​​​വ വ​​​സ്തു​​​ക്ക​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗം എ​​​ന്നി​​​വ വ​​​രെ​​​യു​​​ള്ള വി​​​ക​​​സി​​​ക്കു​​​ന്ന ഭീ​​​ക​​​ര​​​ഭീ​​​ഷ​​​ണി​​​ക​​​ളെ നേ​​​രി​​​ടാ​​​നു​​​ള്ള പ​​​ദ്ധ​​​തി ‘പ്ര​​​ഹാ​​​ർ’എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ന​​​യ​​​ത്തി​​​ലു​​​ണ്ട്. എ​​​ല്ലാ രൂ​​​പ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ഭീ​​​ക​​​ര​​​ത​​​യോ​​​ട് പൂ​​​ജ്യം സ​​​ഹി​​​ഷ്ണു​​​ത (സീ​​​റോ ടോ​​​ള​​​റ​​​ൻ​​​സ്) സ​​​മീ​​​പ​​​നം ആ​​​കു​​​മെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. 2029ഓ​​​ടെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ ഭീ​​​ഷ​​​ണി ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു ന​​​യ​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ആ​​​ണ​​​വ, രാ​​​സ, ജൈ​​​വ, റേ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ, സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ മു​​​ത​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ, റോ​​​ബോ​​​ട്ടി​​​ക്സ്, സൈ​​​ബ​​​ർ, ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വ​​​രെ​​​യു​​​ള്ള അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ളെ ന​​​യ​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്തു​​​നി​​​ന്ന​​​ട​​​ക്ക​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ്പോ​​​ണ്‍സേ​​​ഡും അ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ഇ​​​ര​​​ട്ട ഭീ​​​ഷ​​​ണി​​​യെ​​​ക്കു​​​റി​​​ച്ചും ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ​​​ത്തെ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ന​​​യം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ന്നു. ‘മേ​​​ഖ​​​ല​​​യി​​​ലെ ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ൾ ഭീ​​​ക​​​ര​​​ത​​​യെ സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തി​​​ന്‍റെ ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യി ചി​​​ല​​​പ്പോ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ’​​​ന്നു രേ​​​ഖ​​​യി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. എ​​​ട്ടു പേ​​​ജു​​​ള്ള ന​​​യ​​​രേ​​​ഖ ഇ​​​ന്ന​​​ലെ​​​യാ​​​ണു പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു മ​​​ത​​​വു​​​മാ​​​യോ സ്വ​​​ത്വ​​​വു​​​മാ​​​യോ ഭീ​​​ക​​​ര​​​ത​​​യെ ഇ​​​ന്ത്യ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ന​​​യ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ൾ​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കാ​​​നു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത ആ​​​വ​​​ർ​​​ത്തി​​​ച്ചു വ്യ​​​ക്ത​​​മാ​​​ക്കി​​​യ ന​​​യ​​​രേ​​​ഖ, ലോ​​​ക​​​ത്താ​​​കെ അ​​​ക്ര​​​മ​​​ത്തി​​​ന് ഒ​​​രു ന്യാ​​​യീ​​​ക​​​ര​​​ണ​​​വു​​​മി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും നി​​​യ​​​മ​​​വാ​​​ഴ്ച​​​യു​​​ടെ പ്ര​​​ക്രി​​​യ​​​ക​​​ളും ഉ​​​റ​​​പ്പാ​​​ക്കും.

പ്ര​​​തി​​​രോ​​​ധം, ഏ​​​കോ​​​പി​​​ത പ്ര​​​തി​​​ക​​​ര​​​ണം, ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ൽ, നി​​​യ​​​മ​​​വാ​​​ഴ്ച എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഭീ​​​ക​​​ര​​​ഭീ​​​ഷ​​​ണി​​​ക​​​ളെ നേ​​​രി​​​ടു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​ഗ്ര ച​​​ട്ട​​​ക്കൂ​​​ട് രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണു ന​​​യം. ഭീ​​​ക​​​ര​​​ത​​​യു​​​ടെ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സ്വ​​​ഭാ​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം പ​​​ങ്കി​​​ടു​​​ന്ന​​​തി​​​നും കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​മു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, സ​​​ഹ​​​ക​​​ര​​​ണ ച​​​ട്ട​​​ക്കൂ​​​ടു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ​​​ങ്കാ​​​ളി​​​ത്തം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്ന് കേ​​​ന്ദ്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.