തിരുവനന്തപുരം: മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം എട്ടാം ദിവസത്തിലേക്ക് കടന്നു. നാലുദിവസമായി ശസ്ത്രക്രിയ ബഹിഷ്കരണവും തുടരുകയാണ്. ശാസ്ത്രക്രിയ ബഹിഷ്കരണം അഞ്ചാം ദിനത്തിലേക്ക് കടന്നതോടെ രോഗികൾ വളരെയേറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്.
ഡോക്ടർമാർ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിൽ എത്തിയ രോഗികൾ ജൂണിയർ ഡോക്ടർമാരെ കണ്ട് മടങ്ങുകയാണ്. ഞായറാഴ്ചയായതിനാൽ ഇന്നലെ ഒപിയും ശസ്ത്രക്രിയകളും കാര്യമായി നടന്നില്ല. എന്നാൽ ഒഴിവാക്കാനാകാത്ത ശസ്ത്രക്രിയകൾ പൂർത്തിയാക്കി. അതേസമയം, നിലപാട് കടുപ്പിച്ച് സർക്കാരും സമരത്തിലുറച്ച് ഡോക്ടർമാരും മുന്നോട്ടുപോവുകയാണ്.



