തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും.

കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്‍റെ അംബാ പുരസ്കാരം താരത്തിനു സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിന്‍റെ കലാ പരിപാടികളുമുണ്ടാകും.

പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ്. മാർച്ച് മൂന്നിനാണ് പൊങ്കാല.