മ​​​​ല​​​​യാ​​​​റ്റൂ​​​​ർ: അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​കേ​​​​ന്ദ്ര​​​​മാ​​​​യ മ​​​​ല​​​​യാ​​​​റ്റൂ​​​​ർ കു​​​​രി​​​​ശു​​​​മു​​​​ടി തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും.

രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് മ​​​​ല​​​​യാ​​​​റ്റൂ​​​​ർ മ​​​​ഹാ ഇ​​​​ട​​​​വ​​​​ക​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മ​​​​ല​ ക​​​​യ​​​​റു​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണു തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​മാ​​​​കു​​​​ന്ന​​​​ത്. അ​​​​ടി​​​​വാ​​​​ര​​​​ത്ത് മാ​​​​ർ തോ​​​​മ്മാ ശ്ലീ​​​​ഹാ​​​​യു​​​​ടെ രൂ​​​​പ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ കു​​​​രി​​​​ശു​​​​മു​​​​ടി വൈ​​​​സ് റെ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് ഒ​​​​ഴ​​​​ല​​​​ക്കാ​​​​ട്ട് പ്രാ​​​​ർ​​​​ഥ​​​​നാ​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കു​​​​ക​​​​യും തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

മ​​​​ല​​​​യാ​​​​റ്റൂ​​​​ർ, സെ​​​​ബി​​​​യൂ​​​​ർ, വി​​​​മ​​​​ല​​​​ഗി​​​​രി, ഇ​​​​ല്ലി​​​​ത്തോ​​​​ട് ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ലെ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ഒ​​​​രു​​​​മി​​​​ച്ച് കു​​​​രി​​​​ശു​​​​മു​​​​ടി ക​​​​യ​​​​റും.

സെ​​​​ബി​​​​യൂ​​​​ർ പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​ഷെ​​​​റി​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ൽ, വി​​​​മ​​​​ല​​​​ഗി​​​​രി പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​പോ​​​​ൾ പ​​​​ട​​​​യാ​​​​ട്ടി, ഇ​​​​ല്ലി​​​​ത്തോ​​​​ട് പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​ൺ​​​​സ​​​​ൺ വ​​​​ല്ലൂ​​​​രാ​​​​ൻ , കു​​​​രി​​​​ശു​​​​മു​​​​ടി സ്പി​​​​രി​​​​ച്വ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ആ​​​​ന്‍റ​​​​ണി ന​​​​ടു​​​​വ​​​​ത്തു​​​​ശേ​​​​രി, മ​​​​ല​​​​യാ​​​​റ്റൂ​​​​ർ സ​​​​ഹ​​​​വി​​​​കാ​​​​രി ഫാ. ​​​​ആ​​​​ൽ​​​​ബി​​​​ൻ വെ​​​​ള്ളാ​​​​ഞ്ഞി​​​​യി​​​​ൽ, കൈ​​​​ക്കാ​​​​ര​​​​ൻ​​​​മാ​​​​രാ​​​​യ ടി​​​​നു ത​​​​റ​​​​യി​​​​ൽ, ജോ​​​​ർ​​​​ളി ഈ​​​​ര​​​​ത്ത​​​​ര, ആ​​​​ബേ​​​​ൽ ക​​​​പ്പ്യാ​​​​രു​​​​കു​​​​ടി, വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ സാ​​​​ബു ചെ​​​​ല്ലാ​​​​മ്പു​​​​റം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ മ​​​​ല ക​​​​യ​​​​റ്റ​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും. തു​​​​ട​​​​ർ​​​​ന്ന് ഒ​​​​ന്പ​​​​തി​​​​ന് കു​​​​രി​​​​ശു​​​​മു​​​​ടി​​​​യി​​​​ൽ കു​​​​ർ​​​​ബാ​​​​ന.