രാജ്യത്തെ സ്വർണവില ഉയരത്തിൽ തന്നെ നിൽക്കുകയാണ്. ഇന്നലെ 1400 രൂപയാണ് വർദ്ധിച്ചത്, ഇന്നും ഇഥേ വില തന്നെയാണ് തുടരുന്നത്. ഇന്നലെ ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന്  14,600 രൂപയും പവന് 1,16,800 രൂപയുമായി വിപണി വില. 

24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 15,928 രൂപയും22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 14,600 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,946 രൂപയുമാണ്. 
ഇന്നലെ വെള്ളി വില ഗ്രാമിന് 290 രൂപയും കിലോഗ്രാമിന് 2,90,000 രൂപയുമാണ്.

ഫെബ്രുവരി മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണവിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങളാണ് പ്രകടമാകുന്നത്. ഫെബ്രുവരി രണ്ടാം തീയതി ഒരു പവൻ സ്വർണ്ണത്തിന്റെ വില 1.07 ലക്ഷം രൂപയിലേക്ക് താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതിനുശേഷം വിപണിയിൽ സ്വർണ്ണവില കുതിച്ചുയരുകയായിരുന്നു.