കാ​സ​ര്‍​ഗോ​ഡ്: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ പ്ര​തി​യാ​ക്കി അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി എ​ട​നീ​ര്‍ മ​ഠാ​ധി​പ​തി സ്വാ​മി സ​ച്ചി​ദാ​ന​ന്ദ ഭാ​ര​തി. ക്ഷേ​ത്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്ത്രി​മാ​ര്‍ ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​ര​മ്പ​ര്യ​വും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന ആ​ത്മീ​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സ്ഥാ​ന​ത്തു​ള്ള​വ​രാ​ണ്. മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ അ​ത്ത​ര​മൊ​രു സ്ഥാ​ന​ത്തു​ള്ള വ്യ​ക്തി​യെ ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ക്കു​ന്ന​ത് നി​യ​മ​വ്യ​വ​സ്ഥ​യോ​ടു​ള്ള വി​ശ്വാ​സ​ത്തെ​യും കോ​ടി​ക്ക​ണ​ക്കി​ന് ഭ​ക്ത​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ​യും ബാ​ധി​ക്കും.

അ​ടു​ത്ത​കാ​ല​ത്താ​യി ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ള്‍​ക്കെ​തി​രേ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളും ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​പ്ര​കാ​രം മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​രു​ക​ള്‍ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.