കോ​​​​ഴി​​​​ക്കോ​​​​ട്: ജ​​​​യ​​​​ല​​​​ക്ഷ്മി സി​​​​ല്‍​ക്സി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ ജി​​​​ല്ലാ ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​റു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്ത്. കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ വ​​​​സ്ത്ര​​​​ങ്ങ​​​​ൾ കു​​​​ത്തി​​​നി​​​​റ​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലെ പ്ര​​​​ധാ​​​​ന പ​​​​രാ​​​​മ​​​​ര്‍​ശം. ഗോ​​​​ഡൗ​​​​ണി​​​​ലാ​​​​ണ് വ​​​​സ്ത്ര​​​​ങ്ങ​​​​ൾ നി​​​​റ​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​താ​​​​ണ് അ​​​​ഗ്നി​​​സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​നം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടും തീ ​​​​അ​​​​ണ​​​​യാ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്നും ജി​​​​ല്ലാ ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​റു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ത്തെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കാ​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല.

കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലെ അ​​​​ഗ്നി സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ കൃ​​​​ത്യ​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നും കൂ​​​​ടു​​​​ത​​​​ല്‍ സ്റ്റോ​​​​ക്ക് സം​​​​ഭ​​​​രി​​​​ച്ച​​​​താ​​​​ണു തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ന്‍റെ ആ​​​​ഘാ​​​​തം കൂ​​​​ട്ടി​​​​യ​​​​തെ​​​​ന്നു​​​​മാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ മാ​​​​ത്ര​​​​മ​​​​ല്ല, പ​​​​ല വ​​​​സ്ത്ര വ്യാ​​​​പാ​​​​ര​​​​ക​​​​ട​​​​ക​​​​ളി​​​​ലും അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ​​​​തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വ​​​​സ്ത്ര​​​​ശേ​​​​ഖ​​​​ര​​​​മു​​​​ണ്ട്. വ​​​​സ്ത്ര ശാ​​​​ല​​​​ക​​​​ള്‍​ക്കു തീ​​​​പി​​​​ടി​​​​ച്ചാ​​​​ല്‍ അ​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​തു​​​​മൂ​​​​ലം വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന​​​​താ​​​​യും റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

ജി​​​​ല്ലാ ഫ​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​റും ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ല്‍ ഇ​​​​ന്‍​സ്പ​​​​ക്ട​​​​റേ​​​​റ്റും കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നും വെ​​​​വ്വേ​​​​റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്‌​​​​പെ​​​​ക്ട​​​​റേ​​​​റ്റി​​​​ന്‍റെ വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ന​​​​ട​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ, കോ​​​​ഴി​​​​ക്കോ​​​​ട് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി വ്യാ​​​​പാ​​​​രി​​​സം​​​​ഘ​​​​ട​​​​ന രം​​​​ഗ​​​​ത്തു വ​​​​ന്നു.

ന​​​​ഗ​​​​ര​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​ല്ല. മു​​​​ൻ​​​​പ് ത​​​​ന്ന ഉ​​​​റ​​​​പ്പു​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ല്ല. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഫ​​​​യ​​​​ർ സ്റ്റേ​​​​ഷ​​​​ന് കെ​​​​ട്ടി​​​​ടം പോ​​​​ലും ഇ​​​​ല്ലെ​​​​ന്ന് വ്യാ​​​​പാ​​​​രി വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു. മ​​​​ന്ത്രി​​​​മാ​​​​രെ നേ​​​​രി​​​​ൽ ക​​​​ണ്ട് പ​​​​രാ​​​​തി ന​​​​ൽ​​​​കും. മി​​​​ഠാ​​​​യി​​​​ത്തെ​​​​രു​​​​വ് തീ​​​​പി​​​​ടി​​​​ത്ത​​​​തി​​​​നു പി​​​​റ​​​​കെ ന​​​​ൽ​​​​കി​​​​യ ഒ​​​​രു ഉ​​​​റ​​​​പ്പും പാ​​​​ലി​​​​ച്ചി​​​​ല്ല.

വ്യാ​​​​പാ​​​​രി​​​​ക​​​​ൾ മാ​​​​ത്ര​​​​മ​​​​ല്ല, ന​​​​ഗ​​​​ര​​​​വാ​​​​സി​​​​ക​​​​ളും സു​​​​ര​​​​ക്ഷാ ഭീ​​​​ഷ​​​​ണി​​​​യി​​​​ലാ​​​​ണെ​​​​ന്നു വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ കോ​​​​ഴി​​​​ക്കോ​​​​ട് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ നാ​​​ൽ​​​പ്പ​​​തോ​​​ളം വ​​​​ലി​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യ​​​​ത്. തി​​​​ര​​​​ക്കേ​​​​റി​​​​യ മി​​​​ഠാ​​​​യി​​​ത്തെ​​​​രു​​​​വി​​​​ലും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലും ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ലു​​​​മെ​​​​ല്ലാം തീ ​​​​പ​​​​ട​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ ന​​​​ട​​​​ത്തി​​​​യ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ൾ പ​​​​ല​​​​തും പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​ണു പു​​​​തി​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.