തന്ത്രപരമായ നയതന്ത്രവും ഡിജിറ്റൽ മോഹങ്ങളും കോർത്തിണക്കിയ തൻ്റെ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ മടങ്ങി. സന്ദർശനത്തിന്റെ മനോഹരമായ നിമിഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ എക്സിൽ (X) പങ്കുവെച്ച അദ്ദേഹം, ‘നന്ദി ഇന്ത്യ’ എന്ന ലളിതമായ സന്ദേശത്തിലൂടെയാണ് യാത്ര പറഞ്ഞത്.

ഇന്ത്യയിൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം ആഴത്തിലുള്ള നന്ദി രേഖപ്പെടുത്തി. ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമിറ്റ് 2026-ൽ പങ്കെടുത്ത അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഗോള ടെക് നേതാക്കളുമായും ചർച്ചകൾ നടത്തി.