തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ൽ മോ​ചി​ത​നാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ൽ എ​സ്ഐ​ടി​ക്ക് വ​ൻ തി​രി​ച്ച​ടി. കേ​സി​ൽ ത​ന്ത്രി​യു​ടെ പ​ങ്ക് തെ​ളി​യി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ജാ​മ്യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തു​കൂ​ടാ​തെ ര​ണ്ട് കേ​സു​ക​ളി​ലും ത​ന്ത്രി​യു​ടെ പ​ങ്കി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്നും ശ്രീ​കോ​വി​ലി​ന് പു​റ​ത്തു​ള്ള വ​സ്തു​ക്ക​ളി​ൽ ത​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ത​ന്ത്രി ജാ​മ്യം നേ​ടി ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ൽ ത​ന്ത്രി​ക്ക് ചു​മ​ത​ല​യി​ല്ലെ​ന്നും ശി​ല്പ​ങ്ങ​ളും പാ​ളി​ക​ളും സ്വ​ർ​ണം പൂ​ശു​ന്ന​ത് പൂ​ജാ​വി​ധി​യോ ആ​ചാ​ര​മോ അ​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തി​നു​പു​റ​മേ മ​ഹ​സ​റു​ക​ളി​ൽ ത​ന്ത്രി ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ഗൂ​ഢാ​ലോ​ച​ന വാ​ദം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ത​ന്ത്രി​ക്ക് കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.