ചർമ്മം തിളങ്ങുക എന്നത് ഉച്ചതിരിഞ്ഞ് മുഖത്ത് എണ്ണമയം പടരുന്നതോ അല്ലെങ്കിൽ ബൾബ് പോലെ തിളങ്ങുന്നതോ അല്ല. ഉള്ളിൽ നിന്ന് ചർമ്മം ആരോഗ്യകരവും മിനുസമാർന്നതും സ്വാഭാവികമായി പ്രകാശിക്കുന്നതുമായി കാണപ്പെടുന്നതിനെയാണ് യഥാർത്ഥ സ്കിൻ ഗ്ലോ എന്ന് വിളിക്കുന്നത്.

സെലിബ്രിറ്റികളുടെ മിനുസമുള്ള ചർമ്മം അല്ലെങ്കിൽ വർക്കൗട്ടിന് ശേഷമുള്ള പുതുമ എന്നിവയെല്ലാം പലരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. എന്നാൽ വൈദ്യശാസ്ത്രപരമായ കാഴ്ചപ്പാടിൽ എന്താണ് തിളങ്ങുന്ന ചർമ്മം എന്ന് ഇൻഫ്ലുവൻസ് ക്ലിനിക്ക് സ്ഥാപകയായ ഡോ. ഗീതിക ശ്രീവാസ്തവ വിശദീകരിക്കുന്നു.

ഗ്ലോ എന്നത് വെറുമൊരു മാർക്കറ്റിംഗ് പദമല്ലെന്നും അതൊരു ക്ലിനിക്കൽ നിരീക്ഷണമാണെന്നും ഡോക്ടർ പറയുന്നു. ചർമ്മം മിനുസമാർന്നതും ഒരേ നിറമുള്ളതുമാകുമ്പോൾ പ്രകാശം യൂണിഫോം ആയി പ്രതിഫലിക്കുന്നു. ഇത്തരത്തിൽ പ്രകാശം ഒരേപോലെ ചർമ്മത്തിൽ നിന്ന് പ്രതിഫലിക്കുമ്പോഴാണ് അതിന് തിളക്കം അനുഭവപ്പെടുന്നത്.