റമദാൻ നോമ്പ് എന്നത് കേവലം ഒരു ആത്മീയ കർമ്മം മാത്രമല്ല, അത് ശരീരത്തിന്റെ അച്ചടക്കം പരീക്ഷിക്കപ്പെടുന്ന സമയം കൂടിയാണ്. നീണ്ട പകൽ നേരത്തെ ഉപവാസവും ഉറക്കക്രമത്തിലെ മാറ്റങ്ങളും നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.

എന്നാൽ സുഹൂറിലും (അത്താഴം) ഇഫ്താറിലും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന പാനീയങ്ങളിലും അല്പം ശ്രദ്ധ ചെലുത്തിയാൽ ഈ റംസാൻ കാലം കൂടുതൽ ഊർജ്ജസ്വലവും സുരക്ഷിതവുമാക്കാൻ സാധിക്കും. സങ്കീർണ്ണമായ ഡയറ്റ് നിയമങ്ങളില്ലാതെ തന്നെ ലളിതമായ ചില ശീലങ്ങളിലൂടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ താഴെ നൽകുന്നു.