ഇറാനുമായുള്ള തർക്കങ്ങളിൽ മിസൈലുകളേക്കാൾ ചർച്ചകൾക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച വ്യക്തമാക്കി. എന്നാൽ ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ടെഹ്‌റാനുമായുള്ള സങ്കീർണ്ണമായ ആണവ ചർച്ചകൾ പുരോഗമിക്കവെ, നയതന്ത്രമാണ് പ്രസിഡന്റിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.

ഇറാനെതിരെ വ്യോമാക്രമണം നടത്തുന്നതിനെ അനുകൂലിക്കുന്ന വാദങ്ങൾ പലതുണ്ടെന്ന് ലീവിറ്റ് സമ്മതിച്ചു. ട്രംപിന്റെ മുൻകാല സൈനിക നടപടികളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അവർ, കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ അദ്ദേഹം നടത്തിയ ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ വൻ വിജയമായിരുന്നുവെന്ന് അവകാശപ്പെട്ടു. അന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ അദ്ദേഹം പൂർണ്ണമായും തകർത്തെറിഞ്ഞതായും അവർ ഓർമ്മിപ്പിച്ചു.