ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദി​ന് സ​മീ​പം ഇ​ൻ​ഡോ​ർ – അ​ഹ​മ്മ​ദാ​ബാ​ദ് ദേ​ശീ​യ​പാ​ത​യി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. സ​ച്ചി​ൻ ബി​രാ​ദാ​ർ (27), അ​ഭി​ഷേ​ക് യാ​ദ​വ് (26), തേ​ജ​സ് ദാ​ഗ്ഡെ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഉ​ജ്ജൈ​നി​ലെ മ​ഹാ​കാ​ൽ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച ശേ​ഷം സോ​മ​നാ​ഥി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലെ ഡി​വൈ​ഡ​റി​ലും  സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ക്കു​ക​യും ചെ​യ്തു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ എ​ൻ​ജി​ൻ വാ​ഹ​ന​ത്തി​ൽ നി​ന്ന് വേ​ർ‌​പെ​ട്ടു. അ​ഭി​ഷേ​കും സ​ച്ചി​നും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് തേ​ജ​സ് മ​രി​ച്ച​ത്.