മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. യു.​കെ. മു​ഹ​മ്മ​ദ് സാ​ബി​ത്ത് (15), അ​ത്തി​മ​ണ്ണി​ല്‍ അ​ബ്ദു​ല്‍ സ​ലാം (47), മ​ക​ന്‍ ആ​ദി​ല്‍ മു​ഹ​മ്മ​ദ് (16), എ.​എം. ഹു​സൈ​ന്‍ (35) എ​ന്നി​വ​രെ​യാ​ണ് തേ​നീ​ച്ച​ക​ള്‍ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ച​ത്.

മ​ഞ്ചേ​രി​യി​ലെ ചെ​ര​ണി പ്ലൈ​വു​ഡ് റോ​ഡ്, ചെ​മ്മ​രം ഭാ​ഗ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് കു​ത്തേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലും ഇ​തേ പ്ര​ദേ​ശ​ത്ത് ഒ​രാ​ള്‍​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​ര്‍ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ആ​ക്ര​മ​ണം ആ​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് തേ​നീ​ച്ച​യു​ടെ കൂ​ടു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.