ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി റഫാൽ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ 50 ശതമാനം ഇന്ത്യൻ പങ്കാളിത്തം വേണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.
ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിൻ വോട്രിനുമായി മുംബൈയിൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇന്ത്യ ഈ കർശന നിലപാട് വ്യക്തമാക്കിയത്. റഫാൽ വിമാനങ്ങളുടെ സഹ-രൂപകൽപ്പന, സഹ-വികസനം, സഹ-നിർമ്മാണം എന്നിവയ്ക്ക് മുൻഗണന നൽകുന്ന രീതിയിൽ തന്ത്രപരമായ പങ്കാളിത്തം പരിഷ്കരിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ഇന്ത്യൻ വ്യോമസേനയ്ക്കായി 114 മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻ പദ്ധതിയിൽ ദസ്സാൾട്ട് ഏവിയേഷൻ സമർപ്പിക്കുന്ന ബിഡിൽ ഈ 50 ശതമാനം തദ്ദേശീയ പങ്കാളിത്തം പ്രതിഫലിക്കണമെന്നാണ് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.



