തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ശ​സ്‌​ത്ര​ക്രി​യ​യ്‌​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ഡോ​ക്ട​റോ​ടു നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ബി​ന്ദു സു​ന്ദ​റി​നോ​ടാ​ണ് അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​തു​ര ആ​ന​പ്പാ​റ മ​ണ​ലി റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ എ​ൻ.​കെ.​നി​ര​ഞ്ജ​ന കൃ​ഷ്ണ​ന്‍റെ​യും (37) ബി​നി​ൽ മ​നോ​ഹ​റി​ന്‍റെ​യും പെ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

ഡോ. ​ബി​ന്ദു​വി​നെ​തി​രെ നേ​ര​ത്തേ​യും ഒ​ട്ടേ​റെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം ഇ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തും.

അ​തേ​സ​മ​യം പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ മ​രി​ച്ച കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഗ​ർ​ഭി​ണി​യു​ടെ ശ​സ്ത്ര​ക്രി​യ വൈ​കി​യ​താ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം പോ​ലും ന​ൽ​കാ​തെ ഡോ​ക്ട​ർ സ്ഥ​ലം വി​ട്ടു​വെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.