2026 സാമ്പത്തിക വർഷത്തിലും എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പലിശ നിരക്ക് 8.25% ആയി നിലനിർത്താൻ സാധ്യതയുണ്ട്. മാർച്ച് രണ്ടിന് ചേരുന്ന തീരുമാനമെടുക്കൽ സമിതിയുടെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു.
അംഗീകാരം ലഭിച്ചാൽ, അംഗങ്ങൾക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളിൽ 8.25% ലഭിക്കുന്നത് തുടർച്ചയായ മൂന്നാം വർഷമായിരിക്കും. റിപ്പോർട്ട് പ്രകാരം, ഈ സാമ്പത്തിക വർഷം 8.25% പലിശ നിരക്ക് നിലനിർത്താൻ ഇ.പി.എഫ്.ഒയ്ക്ക് നിക്ഷേപങ്ങളിൽ നിന്ന് മതിയായ മിച്ചം ലഭിക്കും.എന്നിരുന്നാലും, വരും വർഷങ്ങളിൽ വരുമാനം കുറയുകയാണെങ്കിൽ, കൂടുതൽ നിക്ഷേപ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടി വരുമെന്നും അല്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷം മുതൽ പലിശ നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.



