ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ ഫ്രാ​ൻ​സ്. ടാ​റ്റ അ​ട​ക്കം ക​മ്പ​നി​ക​ൾ ഇ​തി​നാ​യി പ​രി​ഗ​ണ​ന​യി​ലു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണും ഇ​ന്ന് ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ ഇ​ക്കാ​ര്യം ഉ​യ​ർ​ന്നു വ​രു​മെ​ന്നാ​ണ് വി​വ​രം. റ​ഫാ​ലി​നു പു​റ​മെ കൂ​ടു​ത​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വ്യോ​മ​സേ​ന.

നാ​ല് ദി​വ​സ​ത്തെ സ​ന്ദ‌​ർ​ശ​ന​ത്തി​നാ​യി ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഫ്ര​ഞ്ച് പ്ര​സി‍‍​ഡ​ന്‍റ് ഇ​മാ​നു​വ​ൽ മ​ക്രോ​ൺ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. വൈ​കു​ന്നേ​രം 4.30ന് 114 ​പു​തി​യ റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള മൂ​ന്നേ​കാ​ൽ ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​രാ​റി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​യ്ക്കും. ക​രാ​ർ പ്ര​കാ​രം ഭൂ​രി​ഭാ​ഗം വി​മാ​ന​ങ്ങ​ളും ഇ​ന്ത്യ​യി​ൽ ത​ന്നെ നി​ർ​മി​ക്കാ​നാ​ണ് ധാ​ര​ണ. നാ​ളെ രാ​വി​ലെ ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്ന മ​ക്രോ​ൺ എ​ഐ സ​മ്മി​റ്റി​ന്‍റെ പ്ലീ​ന​റി സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.