ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി കൊ​ല്ല​പ്പെ​ട്ട​ത് ക്രൂ​ര​മാ​യ ശാ​രീ​രി​ക ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ൾ​ക്കു​ശേ​ഷം. സ​ഹ​പാ​ഠി​യു​ടെ വാ​ട​ക വീ​ട്ടി​ൽ അ​ഴു​കി​യ നി​ല​യി​ലാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ 24കാ​രി​യു​ടെ സ​ഹ​പാ​ഠി പി​യൂ​ഷ് ധം​നോ​ദി​യ​യെ പോ​ലീ​സ് മും​ബൈ​യി​ൽ​നി​ന്ന് പി​ടി​കൂ​ടി

അ​ട​ച്ചി​ട്ട മു​റി​യി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം വ​രു​ന്ന​താ​യി അ​യ​ൽ​വാ​സി പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് പി​യൂ​ഷി​ന്‍റെ വാ​ട​ക ഫ്ലാ​റ്റി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ൽ​പോ​യ സ​ഹ​പാ​ഠി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. കോ​ള​ജ് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ 24കാ​രി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷ​മാ​ണ് പി​യൂ​ഷ് ഒ​ളി​വി​ൽ പോ​യ​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മു​ത​ൽ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും യു​വ​തി​യു​ടെ ഫോ​ണി​ൽ ഡേ​റ്റിം​ഗ് ആ​പ്പ് ക​ണ്ട​താ​ണ് ക്രൂ​ര​ത​യ്ക്ക് പി​ന്നി​ലെ​ന്നു​മാ​ണ് യു​വാ​വ് മൊ​ഴി ന​ൽ​കി​യ​ത്. യു​വ​തി മ​റ്റാ​രു​മാ​യോ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന സം​ശ​യ​വും വി​വാ​ഹ​ത്തേ​ക്കു​റി​ച്ചു​ള്ള സം​സാ​ര​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കേ​റ്റ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഫ്ലാ​റ്റി​ൽ വ​ച്ച് പി​യൂ​ഷ് ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ യു​വ​തി​യെ നി​ർ​ബ​ന്ധി​ച്ചു. വി​സ​മ്മ​തി​ച്ച യു​വ​തി​യെ ഇ​യാ​ൾ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. ഈ ​ദൃ​ശ്യ​ങ്ങ​ൾ യു​വാ​വി​ന്‍റെ മു​ഖം മ​റ​ച്ച് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് പി​യൂ​ഷ് അ​യ​ച്ചു. ഇ​തി​നു ശേ​ഷം പി​യൂ​ഷ് യു​വ​തി​യു​ടെ കാ​ലു​ക​ൾ കെ​ട്ടു​ക​യും ക​ണ്ണ് മൂ​ടി​ക്കെ​ട്ടു​ക​യും യു​വ​തി എ​തി​ര്‍​ത്ത​പ്പോ​ള്‍ വാ​യി​ല്‍ തു​ണി തി​രു​കി നെ​ഞ്ചി​ൽ ക​യ​റി ഇ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ശ്വാ​സം​മു​ട്ടി പെ​ണ്‍​കു​ട്ടി മ​രി​ക്കു​ന്ന​തു​വ​രെ ഇ​ങ്ങ​നെ ഇ​രു​ന്നു. മ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ള്‍ ക​ത്തി കൊ​ണ്ട് നെ​ഞ്ചി​ല്‍ കു​ത്തി​യെ​ന്നും പി​യൂ​ഷ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

കൊ​ല​യ്ക്കു ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തി​രു​ന്ന് മ​ദ്യ​പി​ച്ച ശേ​ഷം മൃ​ത​ദേ​ഹ​ത്തേ​യും ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പോ​യ യു​വാ​വ് മും​ബൈ​യി​ൽ പ​ല ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​റ്റ​ബോ​ധം തോ​ന്നി ഇ​യാ​ൾ യു​വ​തി​യു​ടെ ആ​ത്മാ​വു​മാ​യി സം​സാ​രി​ക്കാ​ൻ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി 10നാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്താ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​ണ് 24കാ​രി​യാ​യ യു​വ​തി. പി​ന്നീ​ട് നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം അ​ഴു​കി​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം അ​ച്ഛ​ൻ തി​രി​ച്ച​റി​ഞ്ഞ​ത് യു​വ​തി ധ​രി​ച്ചി​രു​ന്ന സോ​ക്സ് ക​ണ്ട​തോ​ടെ​യാ​ണ്.