ആപ്പിൾ ആരാധകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ആവേശത്തിലാക്കുന്ന വാർത്തകളാണ് ടെക് ലോകത്തുനിന്നും ഇപ്പോൾ പുറത്തുവരുന്നത്. പ്രീമിയം ലാപ്ടോപ്പ് വിപണിയിലെ രാജാവായ ആപ്പിൾ, സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും താങ്ങാനാവുന്ന വിലയിൽ ഒരു ‘ബജറ്റ് മാക്ബുക്ക്’ (Budget MacBook) പുറത്തിറക്കാൻ ഒരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ആപ്പിളിന്റെ സ്പെഷ്യൽ ഇവന്റിൽ ഈ പുത്തൻ മോഡൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ.
വിലകുറഞ്ഞ വിൻഡോസ് ലാപ്ടോപ്പുകളുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി വളരെക്കാലമായി ഈ ഉപകരണം വികസിപ്പിച്ചെടുത്തുവരികയാണ്. ഈ ലാപ്ടോപ്പിന് വ്യത്യസ്തമായ ഒരു സമീപനമാണ് കമ്പനി സ്വീകരിക്കുന്നത്. ആപ്പിൾ ലാപ്ടോപ്പുകൾ സാധാരണയായി ലളിതമായ നിറങ്ങളിൽ ലഭ്യമാകുമെങ്കിലും, ഈ ബജറ്റ് മാക്ബുക്കുകൾ വർണ്ണാഭമായതായിരിക്കാം.



