നോമ്പുകാലം കേവലം ഭക്ഷണനിയന്ത്രണം മാത്രമല്ലെന്നും വാക്കുകളിലെ മിതത്വവും വിനയവുമാണ് ഈ കാലഘട്ടത്തിൽ വിശ്വാസികൾ പാലിക്കേണ്ട പ്രധാന പുണ്യങ്ങളെന്നും ലെയോ പതിനാലാമൻ മാർപാപ്പ. 2026 ലെ നോമ്പുകാലത്തിനു മുന്നോടിയായി നൽകിയ സന്ദേശത്തിലാണ് മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരുഷമായ സംസാരവും മുൻവിധിയോടെയുള്ള വിധിപ്രസ്താവനകളും ഉപേക്ഷിക്കാൻ പാപ്പ ആഹ്വാനം ചെയ്തത്.

ഉപവാസം കേവലം ശാരീരികമായ ഒന്നല്ല, മറിച്ച് അത് നീതിക്കു വേണ്ടിയുള്ള വിശപ്പായി മാറണം. ​കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും മാത്രമല്ല, സോഷ്യൽ മീഡിയയിലും രാഷ്ട്രീയചർച്ചകളിലും മാന്യതയും സ്നേഹവും പുലർത്താൻ വിശ്വാസികൾ ശ്രദ്ധിക്കണം. ആത്മനിയന്ത്രണവും വിനയവും പാലിച്ച് കൂടുതൽ അർഥവത്തായ രീതിയിൽ വലിയ നോമ്പ് ആചരിക്കാൻ പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു. ​ഫെബ്രുവരി 18 ന് വിഭൂതി ബുധനാഴ്ചയോടെ ലോകമെമ്പാടുമുള്ള ക്രൈസ്തവർ വലിയ നോമ്പിലേക്കു പ്രവേശിക്കും.