തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തനിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ നടി തൃഷ കൃഷ്ണൻ രംഗത്തെത്തി. നടനും രാഷ്ട്രീയ നേതാവുമായ വിജയ്ക്കെതിരായ രാഷ്ട്രീയ വിമർശനത്തിനിടയിൽ തൃഷയുടെ പേര് വലിച്ചിഴച്ചതിനെതിരെയാണ് താരം പരസ്യമായി പ്രതിഷേധിച്ചത്.
മര്യാദകേട് എപ്പോഴും ചോദ്യം ചെയ്യപ്പെടണമെന്നും രാഷ്ട്രീയ ചർച്ചകളിൽ തന്റെ പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തൃഷ വ്യക്തമാക്കി. തന്റെ ലീഗൽ അഡ്വൈസർ നിത്യേഷ് നടരാജ് മുഖേനയാണ് തൃഷ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.



