സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് ആശ്വാസ ദിനം. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയാണ് ഇന്ന് താഴോട്ട് ഇറങ്ങിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര വിപണിയിലെ ഡിമാൻഡും ഒത്തുചേർന്നതോടെ വിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും നിക്ഷേപകർക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ് ഇന്നത്തെ ഈ വിലയിടിവ്.
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,14,720 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് 14,340 രൂപയാണ് ഇന്നത്തെ നിരക്ക്. ഫെബ്രുവരി മാസത്തിൻ്റെ തുടക്കത്തിൽ സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 2-ന് പവൻ വില 1.10 ലക്ഷത്തിന് താഴെ (1,07,920 രൂപ) എത്തി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നു.



