മൂ​വാ​റ്റു​പു​ഴ: കൂ​ത്താ​ട്ടു​കു​ളം മൂ​വാ​റ്റു​പു​ഴ എം​സി റോ​ഡി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അ​പ​ക​ടം. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം.

മ​ണ​ര്‍​കാ​ട് ഭാ​ഗ​ത്തു​നി​ന്നും നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​യ ജോ​മോ​നും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ലം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഉ​ന്ന​ക്കു​പ്പ ഭാ​ഗ​ത്ത് എ​ത്തി​യ​തോ​ടെ വാ​ഹ​ന​ത്തി​ല്‍​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട കാ​ര്‍ യാ​ത്രി​ക​ര്‍ ഉ​ട​ന്‍​ത​ന്നെ വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി മാ​റി​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. മൂ​വാ​റ്റു​പു​ഴ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ​യ​ണ​ച്ചു.