പാ​ല​ക്കാ​ട്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് സിവിൽ സ​ര്‍​വീ​സി​ൽ നി​ന്ന് രാ​ജി​വ​ച്ച് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ. നി​ല​വി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. കു​ട്ടി​ക്കാ​ലം മു​ത​ൽ പാ​ല​ക്കാ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.

ദേ​ശീ​യ രാ​ഷ്ട്രീ​യം മാ​ത്ര​മ​ല്ല സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യും പ​ല​തും ചെ​യ്യാ​നു​ണ്ടെ​ന്നും ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ, ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ പാ​ല​ക്കാ​ട് മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. നി​ല​വി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലാ​ണ് പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ. പാ​ല​ക്കാ​ട് രാ​ഹു​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ സി​വി​ൽ സ​ര്‍​വീ​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച​ത്. പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ദി​ല്ലി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ കോ​ൺ​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.