തി​രു​വ​ന​ന്ത​പു​രം: അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ത്തി​ന്‍റെ (യു​വി) തോ​ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​ർ, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന യു​വി ഇ​ൻ​ഡ​ക്സ് (എ​ട്ട്) രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ ‘ഓ​റ​ഞ്ച് അ​ല​ർ​ട്ട്’ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ച​ങ്ങ​നാ​ശേ​രി​യി​ൽ യു​വി ഇ​ൻ​ഡ​ക്സ് ഏ​ഴ് രേ​ഖ​പ്പെ​ടു​ത്തി. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ല്‍ ഫെ​ബ്രു​വ​രി 12 മു​ത​ല്‍ മേ​യ് 20 വ​രെ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് ലേ​ബ​ര്‍ ക​മ്മി​ഷ​ണ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്.

പ​ക​ല്‍ സ​മ​യം വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ മൂ​ന്ന് വ​രെ വി​ശ്ര​മ​വേ​ള​യാ​യി​രി​ക്കും. ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ട്ട് മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി. ഷി​ഫ്റ്റ് വ്യ​വ​സ്ഥ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് രാ​വി​ല​ത്തെ ഷി​ഫ്റ്റ് ഉ​ച്ച​യ്ക്ക് 12ന് ​അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലും ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ള്ള ഷി​ഫ്റ്റ് വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ലും പു​ന​ക്ര​മീ​ക​രി​ച്ചു.