ന്യൂ​ഡ​ൽ​ഹി: പാ​ക്കി‌​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഗോ​ള ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദും ല​ഷ്ക​ർ ഇ ​തൊ​യ്ബ​യും വ​നി​ത​ക​ളെ ചാ​വേ​റു​ക​ളാ​യും സാ​യു​ധ ​പോ​രാ​ളി​ക​ളാ​യും ഉ​പ​യോ​ഗി​ക്കാ​ൻ വ്യാ​പ​ക​നീ​ക്കം ന​ട​ത്തു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. ഇസ്‌ലാമിക് സ്റ്റേറ്റ്, ബോ​ക്കോ ഹ​റാം, ഹ​മാ​സ്, എ​ൽ​ടി​ടി​ഇ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ മാ​തൃ​ക​യി​ൽ സ്ത്രീ​ക​ളെ മു​ൻ​നി​ർ​ത്തി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് പാക് ഭീകരസംഘനകളുടെ നീക്കം.

വനിതാവിഭാഗം

ഇ​തുമായി ബന്ധപ്പെട്ട് ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ “ജ​മാ​അ​ത്ത് ഉ​ൽ മു​മി​നാ​ത്ത്’ എ​ന്ന വ​നി​താ വി​ഭാ​ഗ​ത്തിനു രൂ​പം ന​ൽ​കി​യി​രു​ന്നു. അടുത്തിടെ നടന്ന ഡൽഹി ചാവേർ ആക്രമണത്തിൽ ഈ വനിതാവിഭാഗത്തിനു സുപ്രധാന പങ്കുണ്ടായിരുന്നു. ഡോ. ഷഹീൻ സയിദ് എന്ന വനിത ഭീകരപ്രവർത്തകയെ കേസിൽ പിടികൂടിയിരുന്നു. ഇ​തി​നു പി​ന്നാ​ലെ ല​ഷ്ക​ർ ​ഇ ​തൊ​യ്ബ ത​ങ്ങ​ളു​ടെ സ്ത്രീ ​വി​ഭാ​ഗ​മാ​യ “ത്വ​യിബ​ത്ത്’ എ​ന്ന ശൃം​ഖ​ല​യും സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇസ്‌ലാമിക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് ഭീകരർ സ്ത്രീ​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തും തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തും.

വി​ദ്യാ​സ​മ്പ​ന്ന​രാ​യ മുസ്‌ലിം യു​വ​തി​ക​ളെ ല​ക്ഷ്യമിട്ടാണ് ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. മുസ്‌ലിം ആരാധന കേന്ദ്രങ്ങളുടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ മ​ത​വി​കാ​രം ചൂ​ഷ​ണം ചെ​യ്താ​ണ് ഇ​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തെന്നാണ് റിപ്പോർട്ട്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒന്പതിന് ​ലാ​ഹോ​റി​ൽ ത്വ​യി​ബ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ​മാ​രു​ടെ ഭാ​ര്യ​മാ​ര​ട​ക്കം പ​ങ്കെ​ടു​ക്കു​ക​യും ഭീ​ക​ര​വാ​ദ​ത്തെ മ​ഹ​ത്വ​വത്ക്ക​രി​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ്ത്രീ​ക​ളെ ഇ​ത്ത​ര​ത്തി​ൽ ഭീകരപ്രവർത്തനങ്ങളുടെ ഭാ​ഗ​മാ​ക്കു​ന്നതു സ​മൂ​ഹ​ത്തി​ൽ ആ​ഴ​ത്തി​ൽ വി​ഷം വി​ത​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.
നേരത്തെ, പു​രു​ഷ​ന്മാ​രെ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യി​ൽ വ​ന്ന മാ​റ്റം സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്കു വ​ലി​യ വെ​ല്ലു​വി​ളി​യായി മാറിയ സാഹചര്യമാണു നിലവിലുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

കടുത്ത വെല്ലുവിളി

ആ​ശ​യ​പ്ര​ചാ​ര​ണം, സാധനങ്ങളുടെ കൈമാറ്റം, പു​തി​യ അം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തുവ​ഴി ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് അന്വേഷണ ഏജൻ‌സികൾക്കു ശ്രമകരമായ ജോലിയാകും. ജെ​യ്‌​ഷെ മു​ഹ​മ്മ​ദിന്‍റെ ല​ഷ്ക​റി​ന്‍റെയും ​പു​തി​യ ത​ന്ത്ര​ത്തെ​ക്കു​റി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നി​രീ​ക്ഷ​ണ സ​മി​തി​യും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 2001-ലെ ​പാ​ർ​ല​മെന്‍റ് ആ​ക്ര​മ​ണം, 26/11 മും​ബൈ ആ​ക്ര​മ​ണം, പു​ൽ​വാ​മ ചാ​വേ​ർ സ്ഫോ​ട​നം, അടുത്തിടെ ഡൽഹിയിൽ നടന്ന കാർ ബോംബ് സ്ഫോടനങ്ങൾ തു​ട​ങ്ങി​യ​വ​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഈ ​സം​ഘ​ട​ന​ക​ളു​ടെ പു​തി​യ നീ​ക്കം ദ​ക്ഷി​ണേ​ഷ്യ​ൻ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​തെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.