കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് വിലക്കയറ്റം വലിയ തിരിച്ചടിയാണ് നൽകുന്നത്. ഫെബ്രുവരി 13 (ഇന്നലെ): പവന് രാവിലെ 1,14,240 രൂപയായിരുന്ന വില വൈകുന്നേരത്തോടെ 1,13,760 രൂപയിലേക്ക് താഴ്ന്നിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് പവന് 1,920 രൂപയുടെ വൻ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 1,15,680 രൂപ എന്ന റെക്കോർഡിലേക്ക് എത്തിയിരിക്കുന്നു. 14,460 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില.
വിപണിയിൽ ഈ വിലയ്ക്ക് പുറമെ ജിഎസ്ടി (3%), ഹാൾമാർക്കിങ് ചാർജ് (Rs. 45 + GST), പണിക്കൂലി (Making Charges) എന്നിവ കൂടി ചേർത്തായിരിക്കും ഉപഭോക്താവിന് സ്വർണം ലഭിക്കുക. അതിനാൽ ഒരു പവൻ സ്വർണം വാങ്ങുമ്പോൾ ഏകദേശം 1.25 ലക്ഷത്തിന് മുകളിൽ വില വരാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ വിനിമയ നിരക്കിലെ ചാഞ്ചാട്ടങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നതായി വ്യാപാരികൾ പറയുന്നു.
ഇനിയും വില താഴുമോ, അല്ലെങ്കില്‍ വീണ്ടും ഉയര്‍ച്ചയിലേക്കോ എന്നത് അന്താരാഷ്ട്ര വിപണിയിലെ പ്രവണതകളെ ആശ്രയിച്ചായിരിക്കും. എങ്കിലും നിലവിലെ നിരക്ക് സ്വര്‍ണം വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് മികച്ച അവസരമെന്ന വിലയിരുത്തലാണ് വിപണിയില്‍ ഉയരുന്നത്.



