റാ​യ്പൂ​ർ: ആം​ബു​ല​ൻ​സി​ന് വീ​ട്ടി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് 10 കി​ലോ​മീ​റ്റ​ർ ക​ട്ടി​ലി​ൽ ചു​മ​ന്ന്. ദ​ന്തേ​വാ​ഡ ജി​ല്ല​യി​ലെ പൊ​രോ​ഹി​ദ്മ​യി​ലാ​ണ് സം​ഭ​വം.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ മു​ച​കി ജോ​ഗ എ​ന്ന ആ​ദി​വാ​സി​യെ​യാ​ണ് ചു​മ​ന്നു​കൊ​ണ്ട് പോ​യ​ത്. ഏ​ക​ദേ​ശം ഒ​രാ​ഴ്ച​യാ​യി മു​ചി​കി സു​ഖ​മി​ല്ലാ​തെ കി​ട​പ്പി​ലാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല വ​ഷ​ളാ​യ​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ആം​ബു​ല​ൻ​സി​നെ വി​ളി​ച്ചു​വെ​ങ്കി​ലും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് അ​നു​യോ​ജ്യ​മാ​യ റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ആം​ബു​ല​ൻ​സി​ന് എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

ഇ​തേ​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് മ​ര​ക്ക​ട്ടി​ലും ക​യ​റും ഉ​പ​യോ​ഗി​ച്ച് ഒ​രു താ​ൽ​ക്കാ​ലി​ക സ്ട്രെ​ച്ച​ർ നി​ർ​മി​ക്കു​ക​യും 10 കി​ലോ​മീ​റ്റ​ർ തോ​ളി​ൽ ചു​മ​ന്നു​കൊ​ണ്ട് ആം​ബു​ല​ൻ​സ് എ​ത്തി​യ സ്ഥ​ല​ത്തെ​ത്തി​ക്കു​ക​യും ചെ​യ്തു.

നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഗ്രാ​മ​ത്തി​ന് ഇ​പ്പോ​ഴും ന​ല്ല റോ​ഡ് ഇ​ല്ലെ​ന്നും രോ​ഗി​ക​ളെ​യും ഗ​ർ​ഭി​ണി​ക​ളെ​യും ചു​മ​ന്നു​കൊ​ണ്ട് പോ​കേ​ണ്ടി​വ​രു​ന്നെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.