കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി. ​സു​ധീ​ഷ് കു​മാ​റി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഈ ​ആ​ഴ്ച ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ഇ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി.

ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ​ന്‍. വാ​സു​വി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യും സു​ധീ​ഷ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്ന​തി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം.

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ എ​സ്‌​ഐ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സു​ധീ​ഷ് കു​മാ​റി​ന് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച എ​ന്‍. വാ​സു​വി​നും ഇ​ഡി ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും. ന​ട​ന്‍ ജ​യ​റാം, ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ, ഇ​ട​നി​ല​ക്കാ​ര​ന്‍ ക​ല്‍​പേ​ഷ് എ​ന്നി​വ​ര്‍​ക്കും ക​ഴി​ഞ്ഞ​ദി​വ​സം ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.