തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും നടനും രാഷ്ട്രീയക്കാരനുമായ തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ്. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിജയിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ടിവികെ ഇന്ത്യാ ബ്ലോക്കുമായോ ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എയുമായോ സഖ്യമുണ്ടാക്കില്ലെന്നും പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും വിജയ് ഉറപ്പിച്ചു പറഞ്ഞു.

‘തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ടിവികെ ഇന്ത്യാ ബ്ലോക്കിലോ എൻഡിഎയിലോ ചേരില്ല. തമിഴക വെട്രി കഴകം പൂർണ്ണ ഭൂരിപക്ഷം നേടുമെന്നും സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കുമെന്നും എനിക്ക് പൂർണ്ണ ഉറപ്പുണ്ട്. ഞാൻ തീർച്ചയായും വിജയിക്കും. ആളുകൾ ഒരു മാറ്റം തേടുകയാണ്’ വിജയ് പറഞ്ഞു. വോട്ടർമാർ തന്റെ പാർട്ടിയുടെ ‘വിസിൽ’ ചിഹ്നത്തെ പിന്തുണയ്ക്കുമെന്ന് വിജയ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.