ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുന്നത് പാർട്ടിക്കു ഗുണം ചെയ്തേക്കുമെന്ന അഭിപ്രായം പ്രകടിപ്പിച്ച് കേരളത്തിൽനിന്നുള്ള എംപിമാർ. തെരഞ്ഞെടുപ്പിനു മുന്നോടിയായി എഐസിസി നിയമിച്ച സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എംപിമാർ അഭിപ്രായം ഈ പ്രകടിപ്പിച്ചത്.
എംപിമാരുടെ നിലപാട് അറിയുന്നതിന് ഡൽഹിയിൽ എംപിമാരുമായി വ്യക്തിപരമായിട്ടായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എംപിമാരിൽ പലരും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.



