കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫി​ന്‍റെ പു​തു​യു​ഗ യാ​ത്ര​യ്ക്കി​ടെ കുറ്റ്യാ​ടി​യി​ൽ സ്റ്റേ​ജി​ൽ വ​ച്ചു​ണ്ടാ​യ പി​ടി​വ​ലി​യു​ടേ​താ​യി പു​റ​ത്തു​വ​ന്ന വി​ഡി​യോ​ക​ൾ എ​ഐ നി​ർ​മി​ത​മാ​ണെ​ന്ന് കോ​ഴി​ക്കോ​ട് ഡി​സി​സി സെ​ക്ര​ട്ട​റി പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ.

ഷാ​ഫി ക​ഴു​ത്തി​ൽ​പ്പി​ടി​ക്കു​ന്ന​ത് എ​ഡി​റ്റ​ഡ് വി​ഡി​യോ​യാ​ണെ​ന്നും അ​താ​ണ് ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഷാ​ഫി​യെ പ്ര​സം​ഗി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ൾ ഇ​പ്പോ​ൾ ത​ന്നെ പ​രി​പാ​ടി വൈ​കി​യ​തി​നാ​ൽ പ്ര​സം​ഗി​ക്കു​ന്നി​ല്ല എ​ന്ന് ഷാ​ഫി അ​റി​യി​ച്ചു. ഷാ​ഫി പ്ര​സം​ഗി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന സാ​ഹ​ച​ര്യം മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. സി​പി​എം ഹാ​ൻ​ഡി​ലു​ക​ളൊ​ക്കെ ഇ​തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് തി​ക​ച്ചും രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. അ​ങ്ങ​നെ യാ​തൊ​രു സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നും പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ പ​റ​ഞ്ഞു.