സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ലാത്തതിനാൽ വരും ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. 

അന്തരീക്ഷം വരണ്ടതാകുന്നതോടെ പകൽ സമയങ്ങളിൽ ചൂട് ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്.

അടുത്ത കുറച്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ താപനില 34°C മുതൽ 37°C വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.